Wednesday 28 September 2011

സിനിമാ നടന്‍ രായപ്പന്‍ ആന്‍ഡ്‌ രാജപ്പന്‍

മലയാളദേശം എന്ന രാജ്യത്തെ സുപ്പര്‍ സ്റ്റാര്‍ എന്ന് സ്വയം അവകാശപ്പെടുന്ന  ഒരു സിനിമാ നടനെ കളിയാക്കാന്‍  തന്റെ പേരുകളായ 'രായപ്പന്‍', 'രാജപ്പന്‍' എന്നീ പേരുകള്‍ ഉപയോഗിക്കുന്നത് പവിത്രമായ ഈ പേരുകളെ നിഷ്ടൂരമായി അപമാനിക്കുന്നതിനു തുല്യമാണെന്ന് ശ്രീ ബഹുമാന്യ ബ്ലോഗ്ഗര്‍ രായപ്പന്‍ കുറ്റപ്പെടുത്തി.  രായപ്പന്‍ എന്നാണു തന്റെ യഥാര്‍ത്ഥ പേരെങ്കിലും രാജപ്പന്‍ എന്നത് തന്റെ ഓമന വിളിപ്പേരാണ്. (ഓമന തന്നെ അങ്ങനെയാണ് വര്‍ഷങ്ങളായി വിളിക്കുന്നത്‌). മലയാളദേശത്തെ എല്ലാ രായപ്പന്‍മാരെയും രാജപ്പന്മാരെയും അപമാനിക്കത്തക്ക വിധമാണ് ഇവിടെ കാര്യങ്ങള്‍ അരങ്ങേറുന്നത്.

ഇ-മെയില്‍, ഫെയ്സ്ബുക്ക്‌, ട്വിട്ടര്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ തങ്ങളുടെ പേരുകള്‍ കൊല്ലാക്കൊല ചെയ്യപ്പെടുകയാണ്. ബോബനും മോളിയും പോലെ, മണ്ടന്‍ കുഞ്ചു പോലെ, ടിന്റു മോന്‍ പോലെ 'രായപ്പന്‍ ആന്‍ഡ്‌ രാജപ്പന്‍' എന്നൊരു ബ്രാന്‍ഡഡ് ഹാസ്യ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിനെതിരെ സംസ്ഥാനത്തെ എല്ലാ രായപ്പന്മാരെയും രാജപ്പന്മാരെയും അണി നിരത്തുമെന്നു ബ്ലോഗ്ഗര്‍ രായപ്പന്‍ വ്യക്തമാക്കി.  മലയാളദേശത്തെ എല്ലാ തീയേറ്റര്‍കള്‍ക്ക് മുന്നിലും ധര്‍ണയും സമരവും സങ്കടിപ്പിക്കും. രാജ്യമൊട്ടാകെ ഹര്‍ത്താല്‍ നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അമ്മ-യോട് ആലോചിച്ച ശേഷം മാത്രമേ  അന്തിമ പ്രതിഷേധ പദ്ധതികള്‍ ഊര്ജിതമാക്കൂ. ചര്‍ച്ച ചെയ്ത ശേഷം അമ്മച്ചി പറയുന്ന പോലെ കാര്യങ്ങള്‍ നടപ്പിലാക്കും. 

ഇന്നുവരെ ഒറ്റ കല്യാണം പോലും കഴിക്കാത്ത തന്റെ കല്യാണം കഴിഞ്ഞെന്നും കല്യാണം ആരെയും കാണിച്ചില്ല എന്നും പറഞ്ഞു ഫോര്‍വേഡ് ഇ-മെയിലുകള്‍ ചവറുകള്‍ പോലെ പായുകയാണ്.  ഒരു കൂലിപ്പണിക്ക്  വേണ്ടി പോലും ഇന്നുവരെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തിട്ടാല്ലാത്ത താന്‍ ഏഷ്യാവല  ചാനലിനു ഇന്റര്‍വ്യൂ കൊടുത്തതിന്റെ വ്യാജ ദൃശ്യങ്ങള്‍ 'യൂ'-കുഴലില്‍ നിറയുന്നു.. ഇന്ഗ്ലീഷിന്റെ എ.സി.ഡി.ബി. അറിയാത്ത തന്നെ ഇങ്ങ്ലീഷ്‌ സംസാരിക്കുന്നവന്‍ എന്ന് വിളിച്ചു വരെ ആക്ഷേപിക്കുന്നു.

സിനിമയിലും ജീവിതത്തിലും  ബലാത്സംഗ  സീന്‍ ഒഴികെ ഒറ്റ സീന്‍ പോലും നേരെ ചൊവ്വേ അഭിനയിക്കാന്‍  അറിയില്ലാത്ത താന്‍ സിനിമയില്‍ നായകനാകാം എന്ന് പറഞ്ഞു അഡ്വാന്‍സ് തുക കൈപ്പെറ്റിയെന്നും അതിനു ശേഷം അഭിനയിച്ചില്ല എന്നും പറഞ്ഞു ഒരു പഹയന്‍  ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണത്രെ. എന്തെല്ലാം സഹിക്കണം? എല്ലാം സഹിക്കാന്‍ രാജപ്പന്‍മാരുടെ ജന്മം ഇനിയും ബാക്കി; ബ്ലോഗ്ഗര്‍ രായപ്പന്‍ പൊട്ടിത്തെറിച്ചു.

അതിനിടെ,  തങ്ങളുടെ പേര് മാറ്റാന്‍ ആഗ്രഹിക്കുന്ന എല്ലാ രായപ്പന്മാര്‍ക്കും  രാജപ്പന്മാര്‍ക്കും സര്‍ക്കാര്‍ ചിലവില്‍ പേര് മാറ്റിക്കൊടുക്കണം എന്ന് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tuesday 5 July 2011

ബ്ലോഗിലെ തേങ്ങകള്‍ - ((((O))))

അടിയന്‍ ബ്ലോഗില്‍ പുതിയതായി എത്തിയ ഒരതിഥി ആണു.
അങ്ങനെ കൌതുകത്തോടെ ബൂലോകത്തെ മനോഹരമായ പോസ്റ്റുകളില്‍ കൂടി കറങ്ങി നടക്കുമ്പോഴാണ് ഒരു കാര്യം രായപ്പന്റെ  ശ്രദ്ധയില്‍ പെട്ടത്; തേങ്ങ ഉടക്കല്‍ എന്ന ഒരു കമന്റാചാരം.
ആഴ്ചയില്‍ ഒരു പോസ്റ്റിനെങ്കിലും ചുരുങ്ങിയത് ഒരു  തേങ്ങ എങ്കിലും  ഉടച്ചില്ലേല്‍ തങ്ങള്‍ എഴുതുന്ന പോസ്റ്റുകള്‍ക്ക് നിലവാരം കുറയും എന്ന് വരെ കരുതുന്ന ബ്ലോഗ്ഗര്‍മാര്‍ ഉണ്ടത്രേ.

രായപ്പന് കണ്ട ചില തേങ്ങകള്‍ പറയട്ടെ:

((((O)))) പോസ്റ്റ് വായിച്ചില്ല, എങ്കിലും സംഗതി കൊള്ളാം..

((((O)))) കൊള്ളാം...ആദരാഞ്ജലികള്‍.. (ആരുടെയോ ദേഹവിയോഗത്തെ കുറിച്ച് എഴുതിയ ഒരു പോസ്റ്റിനു കിട്ടിയ തേങ്ങ)

ഇപ്പോള്‍ ((((O))))...ബാക്കി വായിച്ചിട്ട് പുറകെ ഇടാം..

ആദ്യത്തെ തേങ്ങ ((((O)))) എന്റെ വക
രണ്ടാമത്തെ തേങ്ങയും എന്റെ കവ ((((O))))
മൂന്നാമത്തെ തേങ്ങയും എന്റെ തന്നെ ((((O))))

തേങ്ങ അടിക്കാനുള്ള ത്രില്ലില്‍ എന്തൊക്കെയാണോ ആവോ എഴുതി പിടിപ്പിച്ചിരിക്കുന്നത്...?
എന്തായാലും ഈ തേങ്ങകള്‍ കണ്ടു മനം നിറഞ്ഞ രായപ്പന്‍ ഈ  കലാപരിപാടിക്ക് ഒരവാര്‍ഡ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരിക്കുകയാണ്. 'രായപ്പന്‍ തേങ്ങ' എന്ന ഈ അവാര്‍ഡ് എല്ലാ മാസവും
ഏറ്റവും മികച്ച രീതിയില്‍ തേങ്ങ ഉടയ്ക്കുന്ന/അടിക്കുന്ന ബ്ലോഗര്‍ക്ക് ഉള്ളതാണ്. ഒരു ചിരട്ടയും ഒരു കിലോ ചകിരിയും പ്രശസ്ത്രിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്.

കാര്യം ഈ തേങ്ങ അടി നല്ലതാണേല്‍ പോലും രായപ്പന് ഒരു ചെറിയ സംശയം ഇല്ലാതില്ല..
ഉള്ള തേങ്ങകള്‍ എല്ലാം എടുത്തു പോസ്റ്റിലടിച്ചാല്‍ പിന്നെ കറി വെക്കാന് തേങ്ങയ്ക്കെന്തു ചെയ്യും?
ഇപ്പോള്‍ നമ്മുടെ നാട്ടിലെ തേങ്ങക്ഷാമത്തിന്  കാരണം ബ്ലോഗ്ഗര്‍മാരുടെ തേങ്ങ അല്ലേ?
നാട്ടില്‍ തേങ്ങവില കൂടി, വെളിച്ചെണ്ണ, കൊപ്ര  വില കൂടി. ബൂലോകത്തെ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇത് വല്ലതും അറിയണോ? ചുമ്മാ അങ്ങ് അടിച്ചാല്‍ പോരേ? (തേങ്ങ)

ഫെയ്സ് ബുക്കിലെ ലൈക്ക് അടി മൂലം ബ്ലോഗിലെ തേങ്ങ അടി ഒരുപാട് കുറഞ്ഞിട്ടുണ്ടെന്ന് ഒരു പ്രമുഖ  ബ്ലോഗിന്റെ ഉടമ രായപ്പനോട് സങ്കടം പറഞ്ഞു. ഓരോ പോസ്റ്റിനും ഒരുപാട് തേങ്ങകള്‍ കിട്ടിക്കൊണ്ടിരുന്ന ആ പഴയ സുവര്‍ണ്ണ കാലത്തെ കുറിച്ചോര്‍ത്തു അദ്ദേഹം വിങ്ങിപ്പൊട്ടിയപ്പോള്‍ രായപ്പന്റെ കണ്ണും നിറഞ്ഞു.

ബ്ലോഗെഴുത്ത് പഠിക്കാന്‍ രായപ്പന്‍ ചെന്നെത്തിയത് ഒരു പുലിയുടെ ബ്ലോഗിലാണ്. ദക്ഷിണ വെക്കാന്‍ എന്തുണ്ട് എന്ന് ഗുരു ചോദിച്ചപ്പോള്‍ ട്ടോ..പൊട്ടോ താളത്തില്‍ ഒരു കീച്ചങ്ങു കീച്ചി. തേങ്ങ മൂന്നെണ്ണം പൊട്ടിതകര്‍ന്നു. ഒടുവില്‍ ഗുരുവിന്റെ കമന്റു ബോക്സില്‍ ഒരുപിടി  ഉണക്കതേങ്ങ വാരിയിട്ട്  രായപ്പന്‍ യാത്ര തുടര്‍ന്നു. മേരാ അച്ഛാ തേങ്ങാ സിന്ദാബാദ്.

Monday 4 July 2011

നിധി: തസ്ക്കരന്മാര്‍ തലസ്ഥാനത്തേക്ക്

 തിരുവനന്തോരം നഗരത്തില്‍ വന്‍ നിധി കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലും വെളിയിലും ഉള്ള തസ്ക്കരന്മാര്‍ കൂട്ടത്തോടെയും അല്ലാതെയും തലസ്ഥാനത്തേക്ക് തിരിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. നിധി മോഷണത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ള വിദഗ്ദ്ധരായ നൂറു കണക്കിന് കള്ളന്മാരാണ് എല്ലാവിധ തയ്യാറെടുപ്പുകളോടെ പുറപ്പെട്ടിട്ടുള്ളത്. ഇതോടെ നഗരത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആശങ്കയിലായിരിക്കുകയാണ്. കണ്ടെത്തിയ നിധി തസ്കരവീരന്മാര്‍ കരസ്ഥമാക്കുന്നത് വരെ, അല്ലറ ചില്ലര്‍ മോഷണങ്ങളുമായി അവര്‍ നഗരത്തില്‍ കൂടാനുള്ള സാധ്യത നാട്ടുകാരെ ഒന്നടങ്കം ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും നിധി ഇരിക്കുന്ന ഭൂഗര്‍ഭ അറയിലേക്ക് പ്രത്യേകം തുരങ്കം ഉണ്ടാക്കി നിധി കൈക്കലാക്കുവാന്‍ ഒരു പ്രമുഖ തസ്കരഗ്രൂപ്പ് ശ്രമിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ഇരുനൂറോളം പേരടങ്ങുന്ന ഈ ടീമില്‍ തുരങ്ക , നീന്തല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട് എന്നറിവായിട്ടുണ്ട്. അമേരിക്കയില്‍ നിന്നും നോര്‍വ്വയില്‍ നിന്നും അടിച്ചുമാറ്റിയ അത്യന്താധുനികങ്ങളായ  കമ്പ്യൂട്ടറയിസ്ഡു തൂമ്പ, പിക്കാസ്, മമ്മട്ടി എന്നിവ ഉപഗോച്ചാണ് തുരങ്കം നിര്‍മ്മാണം ഉദ്ദേശിക്കുന്നത് എന്നറിയുന്നു.

അതിനിടെ നിധി കണ്ടെത്താനുള്ള ഒരു നൂതന ഉപകരണം വിപണിയില്‍ ഇറക്കിയതായി 'മുസലിയാര്‍ പവര്‍ എക്സ്ട്രാ' എന്ന കമ്പനി അവകാശപ്പെട്ടു. അമ്പതു രൂപ മുതല്‍ അമ്പതിനായിരം കോടി രൂപ വരെയുള്ള നിധികള്‍ ഈ ഉപകരണം ഉപയോഗിച്ച് കണ്ടെത്താന്‍ ആകുമെന്ന് കമ്പനിയുടെ പരസ്യത്തില്‍ പറയുന്നു. ഒരു ലക്ഷം രൂപയുടെ നിധി കണ്ടു പിടിക്കാനുള്ള ഉപകരണത്തിന് നൂറു ഡോളര്‍ ആണ് അടിസ്ഥാന വില ഇട്ടിരിക്കുന്നത്. വമ്പന്‍ നിധികള്‍ കണ്ടു പിടിക്കുന്നതിനായി കൂടിയ മോഡലുകള്‍ ലഭ്യമാണ്.  പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും വിലയില്‍ പ്രത്യക കിഴിവ് ഉള്ളതായി കമ്പനി അറിയിച്ചു. 

Sunday 3 July 2011

രതിനിര്‍വ്വേദം - ഭാഗം രണ്ട്

 രായപ്പന്റെ വീട്ടില്‍ നിന്നും അല്പം മാറി  കളകളം പാടി ഒഴുകുന്ന ഒരു ചെറിയ തോടുണ്ട്.  അന്ന് രായപ്പന്‍ എട്ടാം തരാം പഠിക്കുന്ന ഒരു കുട്ടി മാത്രം. ആ തോട്ടിലെ വെള്ളമില്ലാ വെള്ളത്തില്‍ മുങ്ങി കുളിക്കുക രായപ്പന് വലിയ ഇഷ്ടമായിരുന്നു. രായപ്പന്റെ വീടിനു പുറകു വശത്തുള്ള ലീല ചേച്ചിയുടെ വീടിനരികില്‍ കൂടി ആണ് ആ തോട് കടന്നു പോകുന്നത്. ലീല ചേച്ചിയുടെ കെട്ടിയവന്‍ ഭാസ്കരന്‍ കെ.എസ്.ഇ.ബിയിലെ ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു. കല്യാണം കഴിഞ്ഞു വര്ഷം രണ്ടായിട്ടും അവര്‍ക്ക് കുട്ടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

തോട്ടില്‍ വെള്ളം പലപ്പോഴും കുറവാണ്. ഭാസ്കരന്‍ അവരുടെ വീടിനടുത്തായി ഒരു ചിറകെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയതിനാല്‍ അവിടെ മാത്രമാണ് അല്പമെങ്കിലും മുങ്ങി കുളിക്കാന്‍ പാകത്തില്‍ വെള്ളമുണ്ടായിരുന്നത്. അതിനാല്‍  രായപ്പന്‍ ത്നറെ മുങ്ങിക്കുളി   അവിടെയാക്കി.

ഒറ്റയ്ക്കിരുന്നു ബോറടിക്കുമ്പോള്‍  ലീലചേച്ചി പലപ്പോഴും, കുളിക്കാന്‍ വരുന്ന അവനോടു വിശേഷങ്ങള്‍ പങ്കിടുമായിരുന്നു. തോര്‍ത്തുടുത്ത്‌ റെഡി ആയി തോട്ടില്‍ ഇറങ്ങി നിന്നാല്‍ പോലും വെള്ളം ദേഹത്ത് നനയ്ക്കാന്‍ അവനു മടിയായിരുന്നു. അപ്പോള്‍ ലീലചേച്ചി പറയും.
"ഒന്ന് മുങ്ങിക്കുളിയെടാ ചെക്കാ..."
ആ കളിയാക്കല്‍ കേട്ടാല്‍ അവന്‍ അറിയാതെ തന്നെ വെള്ളത്തില്‍ മുങ്ങും. അങ്ങനെ വെള്ളത്തില്‍ മുങ്ങി പൊങ്ങി വന്നപ്പോള്‍ ഒരിക്കല്‍ അവര്‍ പറഞ്ഞു.
"പരല്‍ മീന്‍ ഒന്നും കൊത്തിക്കൊണ്ടു പോകല്ലേ ചെക്കാ..."
"എന്ത് കൊത്തിക്കൊണ്ടു പോകുമെന്നാ പറയണത്? "
അവര്‍ അടക്കിച്ചിരിച്ചു; അവനു നാണം തോന്നിയ നിമിഷങ്ങള്‍.

ചിലപ്പോള്‍ അവന്‍ എത്ര സമയം വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്നു എന്നവര്‍ കര്യ്ക്കിരുന്ന് എണ്ണും.  ചിലപ്പോള്‍ അവന്‍ വരുമ്പോള്‍ അവരും തുണി നനയ്ക്കാനായി തോട്ടിലേക്കിറങ്ങും; ആരോടേലും മിണ്ടിക്കൊണ്ട് എന്തെങ്കിലും ചെയ്‌താല്‍ സമയം പോകുന്നതറിയില്ല എന്നവര്‍ പലപ്പോഴും പറയുമായിരുന്നു.

എല്ലാ ആഴ്ചകളിലും മംഗളവും മനോരമയും വാരികകള്‍ വായിക്കാനായി അവന്  കൊടുത്തിരുന്നതും അവരാണ്. ഒരിക്കല്‍ വീക്കിലി വാങ്ങാന്‍ ചെന്നപ്പോള്‍ അവര്‍ മുറ്റം അടിക്കുകയായിരുന്നു. നൈറ്റിയുടെ വിടവിനിടയിലൂടെ അവന്‍ അറിയാതെ അവരുടെ മാറിലേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു.
"എന്താടാ കൊച്ചനേ കാഴ്ച കാണുന്നേ..?" എന്നവര്‍ ചോദിച്ചപ്പോള്‍ അവന്‍ ലേശം ചമ്മിയെങ്കിലും അവര്‍ ഒരു മാറ്റവും കൂടാതെ മുറ്റം തൂത്ത് കൊണ്ടിരുന്നു.

അവന്റെ സ്വപ്നങ്ങളില്‍ ലീലേച്ചി നിറഞ്ഞ ദിവസമായിരുന്നു പിന്നീട് പലപ്പോഴും. അവരുടെ വീട്ടില്‍ പോകാന്‍ എന്തെങ്കിലും ഒക്കെ കാരണം കിട്ടുമ്പോള്‍ അവന്‍ വളരെ സന്തോഷിച്ചു. പാല്‍, തൈര്, പഞ്ചസാര, ഇത്യാദി സാധനങ്ങള്‍ തീരുന്ന അവശ്യ ഘട്ടങ്ങളില്‍ അവരുടെ വീട്ടില്‍ നിന്നും മേടിച്ചു വരുവാന്‍ രായപ്പന്റെ അമ്മ അവനെ പറഞ്ഞ് വിടുമായിരുന്നു. ഓരോ തവണയും അവന് എന്തെങ്കിലും ഒക്കെ കൊച്ചു കൊച്ചു ലോട്ടറികള്‍ അടിക്കുകയും ചെയ്തിരുന്നു. അതവരുടെ കാരുണ്യം കൊണ്ടാണെന്ന് തന്നെ പറയാം.

ഒരിക്കല്‍ മംഗളം വാങ്ങാന്‍ ചെന്നപ്പോള്‍ അവന്‍ അവരോടു ചോദിച്ചു.
"ലീലേച്ചിയുടെ കയ്യില്‍ വേറെ പുസ്തകങ്ങള്‍ വല്ലതും ഉണ്ടോ?"
"എന്ത് പുസ്തകം ?"
അവന്‍ ആദ്യം മടിച്ചു, പിന്നെ രണ്ടും കല്‍പ്പിച്ച് ചോദിച്ചു...
"നല്ല പടങ്ങള്‍ വല്ലതും ഉള്ള ചെറിയ പുസ്തകം വല്ലതും...?"
"പോടാ ചെക്കാ...അവന്റെ ഒരു പൂതി.."

അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും മറ്റൊരിക്കല്‍ അവര്‍ അവന്‍ ആവശ്യപ്പെട്ട ഒരു പുസ്തകം രായപ്പന് കൊടുക്കുക തന്നെ ചെയ്തു.
"ഭാസ്കരേട്ടന്റെ കയ്യില്‍ പണ്ടുണ്ടായിരുന്നതാ...നിനക്ക് വേണ്ടി തപ്പി എടുത്തതാ. പക്ഷെ, ഒരു കാര്യം ആരെങ്കിലും പുസ്തകം കണ്ടാ ഞാന്‍ തന്നതാന്ന് മാത്രം പറയല്ലേ രായപ്പാ.."
"സത്യായും പറയില്ല ലീലേച്ചി..ഞാന്‍ ആരോടും പറയില്ല. തല പോയാലും പറയില്ല "

ആദ്യമായാണ്‌ അത്തരം ഒരു പുസ്തകം കാണുന്നതും വായിക്കുന്നതും. പിറ്റേ ദിവസം ലീലേച്ചിയുടെ അടുത്ത് പോകാന്‍ അവന് നാണം തോന്നി. എങ്കിലും പോകേണ്ടി വന്നു. അവനെ കണ്ടതും അവര്‍ ചിരിച്ചോണ്ട് ചോദിച്ചു.
"എന്താ കുഞ്ഞിനൊരു ക്ഷീണം. ഇന്നലെ ഉറങ്ങിയില്ലേ ?"
"ഒന്ന് പോ ലീലേച്ചീ..." എന്ന് പറഞ്ഞവന്‍ സ്ഥലം വിട്ടു.

കുറച്ചു ദിവസം കഴിഞ്ഞൊരു ദിവസം അവന്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍ രായപ്പന്റെ അമ്മ അവനോടു പറഞ്ഞു.
"അപ്പുറത്തെ ഭാസ്കരേട്ടന് പാര്‍ട്ടിയുടെ എന്തോ ആവശ്യത്തിന്  അത്യാവശ്യമായി തലസ്ഥാനം വരെ പെട്ടന്ന് പോകേണ്ടി വന്നു. ഇന്ന് നിന്നോട് ലീലേച്ചിക്ക്   കൂട്ട് കിടക്കാന്‍ ചെല്ലണമെന്ന് പറഞ്ഞിട്ടാ പോയിരിക്കണേ.."
"എവിടാ ഭാസ്ക്കരേട്ടന്‍  പോയത്? തിരിവനന്തപുരത്തിനാ? "
"അതേ..."

രായപ്പന്റെ മനസ്സില്‍ കേളി കൊട്ട് തുടങ്ങി. അന്ന് വൈകിട്ട് ലീലേച്ചിയുടെ വീട്ടില്‍.
അവന്‍ പോയി മുറി അടച്ചിരുന്നു ഓരോന്ന് സ്വപ്നം കണ്ടു തുടങ്ങി. അവിടെ പോയി എങ്ങാനും ഒറ്റയ്ക്ക് കിടക്കേണ്ടി വന്നാല്‍? ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണെന്ന് ലീലേച്ചിയോട് പറയാം. അപ്പോള്‍ അവരുടെ കൂടെ കിടക്കാം. അവന്‍ കാത്തിരുന്നു...

സന്ധ്യയായപ്പോള്‍ ലീലേച്ചി വന്നവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.
"അടങ്ങിയൊതുങ്ങി ഇരുന്നോണം കേട്ടോടാ ചെക്കാ.." പോണ വഴിയില്‍ അവര്‍ പറഞ്ഞു.
"ഉം.." അവന്‍ മൂളി.

അന്ന് അത്താഴം ലീലേച്ചിയുടെ അടുത്ത് നിന്നായിരുന്നു.
അത്താഴം കഴിഞ്ഞ് അവര്‍ കുളിച്ചു റെഡിയായി വന്ന് അവന് കിടക്കാനുള്ള കട്ടിലും മെത്തയും   കാട്ടിക്കൊടുത്തു.

"മോനിവിടെ കിടന്നോ. ഞാന്‍ പുതപ്പിച്ചു തരാം?"
അവന്‍ കട്ടിലില്‍ കേറി കിടന്നു.
"ലീലേച്ചി എവിടാ കിടക്കുന്നേ ?"
ഒന്നും മിണ്ടാതെ അവര്‍ കട്ടിലിന്റെ ഒരു സൈഡില്‍ ഇരുന്ന് അവനെ നോക്കി ചിരിച്ചപ്പോള്‍ മത്ത് പിടിപ്പിക്കുന്ന ഒരു നറുമണം അവനറിഞ്ഞു.
"ലീലേച്ചിക്ക് നല്ല മണം."
അവര്‍ ഉറക്കെ ചിരിച്ചു.

അവന്റെ ഒരു കൈ പിടിച്ച് തലോടിക്കൊണ്ട് കൊണ്ട് അവര്‍ ചോദിച്ചു.
"മോന് എന്നെ ഇഷ്ടമാണോ?"
"ഒരുപാട്.."
"ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ മോന്‍ കേള്‍ക്കുമോ?"
"ലീലേച്ചി എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും"
"ഇന്നിവിടെ നടക്കുന്നതൊന്നും മോന്‍ ആരോടും പറയരുത്. പറയുമോ ?"
"ഇല്ല"
"സത്യം ?"
"അമ്മയാണെ സത്യം"

അവര്‍ കുനിഞ്ഞു അവന്റെ കവിളത്ത് ഒരുമ്മ കൊടുത്തു.
രായപ്പന്റെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവന് നാണം വന്നു.
"ആരോടും പറയല്ലേ ?"
"സത്യായും പറയില്ല."
അവര്‍ അവന്റെ നെറ്റിയില്‍ തലോടി.

"ഇപ്പോള്‍ ഇവിടെ ഒരാള്‍ വരും. അയാള്‍ ഇവിടെ വന്ന കാര്യം മോന്‍ ആരോടും പറയരുതേ ?"
അവന്‍ ഒന്ന് ഞെട്ടി.
"ആര്? "
"ഒരാള്‍"
"അയാള്‍ എന്തിനാ വരുന്നേ?"
"ലീലേച്ചിയെ കാണാന്‍"
അവന്‍ നിശബ്ദനായി. 

"രായപ്പന്‍ പിണങ്ങിയോ ?"
അവന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. അവര്‍ അവന്റെ അരികില്‍ കിടന്ന് അല്പ നേരം അവനെ കെട്ടിപ്പിടിച്ചു. അവന്റെ കവിളില്‍ തുരു തുരാ ഉമ്മ കൊടുത്തു.
"ഇനി ഞാന്‍ പൊയ്ക്കോട്ടേ? മോന്‍ ആരോടേലും പറയുമോ ?"
"ലീലേച്ചി പൊയ്ക്കോളൂ..ഞാന്‍ ആരോടും ഒന്നും പറയില്ല്യാ..."

അവര്‍ എഴുന്നേറ്റ് പോയി കഴിഞ്ഞപ്പോള്‍ മുന്‍വശത്തെ വാതിലില്‍ ചെറുതായി മുട്ട് കേട്ടു.
അവന്‍ തലയിണയില്‍ മുഖമമര്‍ത്തി, ശബ്ദം വെളിയില്‍ കേള്‍പ്പിക്കാതെ വെറുതെ കരഞ്ഞു കൊണ്ടിരുന്നു....