തിരുവനന്തോരം നഗരത്തില്‍ വന്‍ നിധി കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലും വെളിയിലും ഉള്ള തസ്ക്കരന്മാര്‍ കൂട്ടത്തോടെയും അല്ലാതെയും തലസ്ഥാനത്തേക്ക് തിരിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. നിധി മോഷണത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ള വിദഗ്ദ്ധരായ നൂറു കണക്കിന് കള്ളന്മാരാണ് എല്ലാവിധ തയ്യാറെടുപ്പുകളോടെ പുറപ്പെട്ടിട്ടുള്ളത്. ഇതോടെ നഗരത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആശങ്കയിലായിരിക്കുകയാണ്. കണ്ടെത്തിയ നിധി തസ്കരവീരന്മാര്‍ കരസ്ഥമാക്കുന്നത് വരെ, അല്ലറ ചില്ലര്‍ മോഷണങ്ങളുമായി അവര്‍ നഗരത്തില്‍ കൂടാനുള്ള സാധ്യത നാട്ടുകാരെ ഒന്നടങ്കം ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും നിധി ഇരിക്കുന്ന ഭൂഗര്‍ഭ അറയിലേക്ക് പ്രത്യേകം തുരങ്കം ഉണ്ടാക്കി നിധി കൈക്കലാക്കുവാന്‍ ഒരു പ്രമുഖ തസ്കരഗ്രൂപ്പ് ശ്രമിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ഇരുനൂറോളം പേരടങ്ങുന്ന ഈ ടീമില്‍ തുരങ്ക , നീന്തല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട് എന്നറിവായിട്ടുണ്ട്. അമേരിക്കയില്‍ നിന്നും നോര്‍വ്വയില്‍ നിന്നും അടിച്ചുമാറ്റിയ അത്യന്താധുനികങ്ങളായ കമ്പ്യൂട്ടറയിസ്ഡു തൂമ്പ, പിക്കാസ്, മമ്മട്ടി എന്നിവ ഉപഗോച്ചാണ് തുരങ്കം നിര്‍മ്മാണം ഉദ്ദേശിക്കുന്നത് എന്നറിയുന്നു.
അതിനിടെ നിധി കണ്ടെത്താനുള്ള ഒരു നൂതന ഉപകരണം വിപണിയില്‍ ഇറക്കിയതായി 'മുസലിയാര്‍ പവര്‍ എക്സ്ട്രാ' എന്ന കമ്പനി അവകാശപ്പെട്ടു. അമ്പതു രൂപ മുതല്‍ അമ്പതിനായിരം കോടി രൂപ വരെയുള്ള നിധികള്‍ ഈ ഉപകരണം ഉപയോഗിച്ച് കണ്ടെത്താന്‍ ആകുമെന്ന് കമ്പനിയുടെ പരസ്യത്തില്‍ പറയുന്നു. ഒരു ലക്ഷം രൂപയുടെ നിധി കണ്ടു പിടിക്കാനുള്ള ഉപകരണത്തിന് നൂറു ഡോളര്‍ ആണ് അടിസ്ഥാന വില ഇട്ടിരിക്കുന്നത്. വമ്പന്‍ നിധികള്‍ കണ്ടു പിടിക്കുന്നതിനായി കൂടിയ മോഡലുകള്‍ ലഭ്യമാണ്. പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും വിലയില്‍ പ്രത്യക കിഴിവ് ഉള്ളതായി കമ്പനി അറിയിച്ചു.

താങ്കള്‍ പറഞ്ഞ ഇതിനെ വെറും ഒരു മര്‍മം മാത്രമായി കാണാന്‍ പറ്റില്ല
ReplyDeleteഅങ്ങനെ ചില സാദ്യതകള്‍ കൂടി ഉണ്ട്
ഇനി തലസ്ഥാനത്തെ തസ്കരന്‍മാരെ ഗതികേട് കാണാന്‍ ആരും കാണില്ല..പാവങ്ങളെ ഗതിമുട്ടും ...
ReplyDeleteനമ്മള്‍ നിധി കണ്ടു അന്തം വിടുമ്പോള്‍ തസ്കര ഗ്രാമങ്ങളിലും തസ്കരന്‍ മാര്‍ അന്തം വിട്ടു ഇരികുകയാവും അവിടെയും ചര്‍ച്ചയാവും ഇനി തമിഴനാട്ടീന്നെ തുരങ്കം തുരക്കാം എന്നാവും ........
ReplyDelete):
ReplyDelete