അടിയന്‍ ബ്ലോഗില്‍ പുതിയതായി എത്തിയ ഒരതിഥി ആണു.
അങ്ങനെ കൌതുകത്തോടെ ബൂലോകത്തെ മനോഹരമായ പോസ്റ്റുകളില്‍ കൂടി കറങ്ങി നടക്കുമ്പോഴാണ് ഒരു കാര്യം രായപ്പന്റെ ശ്രദ്ധയില്‍ പെട്ടത്; തേങ്ങ ഉടക്കല്‍ എന്ന ഒരു കമന്റാചാരം.
ആഴ്ചയില്‍ ഒരു പോസ്റ്റിനെങ്കിലും ചുരുങ്ങിയത് ഒരു തേങ്ങ എങ്കിലും ഉടച്ചില്ലേല്‍ തങ്ങള്‍ എഴുതുന്ന പോസ്റ്റുകള്‍ക്ക് നിലവാരം കുറയും എന്ന് വരെ കരുതുന്ന ബ്ലോഗ്ഗര്‍മാര്‍ ഉണ്ടത്രേ.
രായപ്പന് കണ്ട ചില തേങ്ങകള്‍ പറയട്ടെ:
((((O)))) പോസ്റ്റ് വായിച്ചില്ല, എങ്കിലും സംഗതി കൊള്ളാം..
((((O)))) കൊള്ളാം...ആദരാഞ്ജലികള്‍.. (ആരുടെയോ ദേഹവിയോഗത്തെ കുറിച്ച് എഴുതിയ ഒരു പോസ്റ്റിനു കിട്ടിയ തേങ്ങ)
ഇപ്പോള്‍ ((((O))))...ബാക്കി വായിച്ചിട്ട് പുറകെ ഇടാം..
ആദ്യത്തെ തേങ്ങ ((((O)))) എന്റെ വക
രണ്ടാമത്തെ തേങ്ങയും എന്റെ കവ ((((O))))
മൂന്നാമത്തെ തേങ്ങയും എന്റെ തന്നെ ((((O))))
തേങ്ങ അടിക്കാനുള്ള ത്രില്ലില്‍ എന്തൊക്കെയാണോ ആവോ എഴുതി പിടിപ്പിച്ചിരിക്കുന്നത്...?
എന്തായാലും ഈ തേങ്ങകള്‍ കണ്ടു മനം നിറഞ്ഞ രായപ്പന്‍ ഈ കലാപരിപാടിക്ക് ഒരവാര്‍ഡ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരിക്കുകയാണ്. 'രായപ്പന്‍ തേങ്ങ' എന്ന ഈ അവാര്‍ഡ് എല്ലാ മാസവും
ഏറ്റവും മികച്ച രീതിയില്‍ തേങ്ങ ഉടയ്ക്കുന്ന/അടിക്കുന്ന ബ്ലോഗര്‍ക്ക് ഉള്ളതാണ്. ഒരു ചിരട്ടയും ഒരു കിലോ ചകിരിയും പ്രശസ്ത്രിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്.
കാര്യം ഈ തേങ്ങ അടി നല്ലതാണേല്‍ പോലും രായപ്പന് ഒരു ചെറിയ സംശയം ഇല്ലാതില്ല..
ഉള്ള തേങ്ങകള്‍ എല്ലാം എടുത്തു പോസ്റ്റിലടിച്ചാല്‍ പിന്നെ കറി വെക്കാന് തേങ്ങയ്ക്കെന്തു ചെയ്യും?
ഇപ്പോള്‍ നമ്മുടെ നാട്ടിലെ തേങ്ങക്ഷാമത്തിന് കാരണം ബ്ലോഗ്ഗര്‍മാരുടെ തേങ്ങ അല്ലേ?
നാട്ടില്‍ തേങ്ങവില കൂടി, വെളിച്ചെണ്ണ, കൊപ്ര വില കൂടി. ബൂലോകത്തെ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇത് വല്ലതും അറിയണോ? ചുമ്മാ അങ്ങ് അടിച്ചാല്‍ പോരേ? (തേങ്ങ)
ഫെയ്സ് ബുക്കിലെ ലൈക്ക് അടി മൂലം ബ്ലോഗിലെ തേങ്ങ അടി ഒരുപാട് കുറഞ്ഞിട്ടുണ്ടെന്ന് ഒരു പ്രമുഖ ബ്ലോഗിന്റെ ഉടമ രായപ്പനോട് സങ്കടം പറഞ്ഞു. ഓരോ പോസ്റ്റിനും ഒരുപാട് തേങ്ങകള്‍ കിട്ടിക്കൊണ്ടിരുന്ന ആ പഴയ സുവര്‍ണ്ണ കാലത്തെ കുറിച്ചോര്‍ത്തു അദ്ദേഹം വിങ്ങിപ്പൊട്ടിയപ്പോള്‍ രായപ്പന്റെ കണ്ണും നിറഞ്ഞു.
ബ്ലോഗെഴുത്ത് പഠിക്കാന്‍ രായപ്പന്‍ ചെന്നെത്തിയത് ഒരു പുലിയുടെ ബ്ലോഗിലാണ്. ദക്ഷിണ വെക്കാന്‍ എന്തുണ്ട് എന്ന് ഗുരു ചോദിച്ചപ്പോള്‍ ട്ടോ..പൊട്ടോ താളത്തില്‍ ഒരു കീച്ചങ്ങു കീച്ചി. തേങ്ങ മൂന്നെണ്ണം പൊട്ടിതകര്‍ന്നു. ഒടുവില്‍ ഗുരുവിന്റെ കമന്റു ബോക്സില്‍ ഒരുപിടി ഉണക്കതേങ്ങ വാരിയിട്ട് രായപ്പന്‍ യാത്ര തുടര്‍ന്നു. മേരാ അച്ഛാ തേങ്ങാ സിന്ദാബാദ്.

രായപ്പന് തേങ്ങ അടിക്കുവാന്‍ ആരും ഇല്ലാത്തതിനാല്‍ രായപ്പന്‍ തന്നെ അടിക്കുന്നു...
ReplyDeleteനല്ല കടുപ്പത്തില്‍ മൂന്ന് ((((O)))) ((((O)))) ((((O))))
ഈ തേങ്ങയടി ആരാണാദ്യം കണ്ടു പിടിച്ചത്. അദ്ദേഹത്തിന്റേതൊരു രാശിയുള്ള കൈ തന്നെ.
ReplyDeleteനിനക്കിട്ട് തേങ്ങയല്ല ഉരലെടുത്താ അടിക്കാന്‍ പോണേ..
ReplyDeleteതേങ്ങ അടിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഞാന്‍ ഒരു "കമന്റു" അടിക്കുന്നു..
ReplyDeleteനന്നായിട്ടുണ്ട്..:)
ഇത്രയധികം തേങ്ങ അടിക്കാന്‍ ഇവരെന്താ കാരോപ്പണിക്കരാണോ? [കാരോപ്പണിക്കര്‍ =പന്തീരായിരത്തില്‍ (വേട്ടേക്കരന്‍ അഥവാ വേട്ടക്കൊരുമകന്‍ പാട്ട് ) തേങ്ങ എറിയാന്‍ വ്രതം എടുത്തിരിക്കുന്ന ആള്‍ ]
ReplyDeleteരായപ്പന്റെ പോസ്റ്റുകളില്‍ രണ്ടാമത്തെ പോസ്റ്റില്‍ ആണ് അടിയന്‍ കമെന്റ് ഇടുന്നത് ആദ്യം ധൈര്യത്തില്‍ ഇട്ടു ഇപ്പൊ ഇതിടാന്‍ ഒരു ഭയം ഉണ്ട് ഇത് തേങ്ങ ആവുമോ/ എന്ന്
ReplyDeleteച്ഛേ!
ReplyDelete6 കമന്റ്!
തേങ്ങയടിക്കാൻ പറ്റിയില്ലല്ലോ!
7 മത്തെ തേങ്ങ ഞാന്‍ അടിച്ചു. പൊട്ടിക്കണേ ഭഗവാനെ !
ReplyDeleteരായപ്പ നു എന്റെ വക ഒരു ഉഗ്രന്‍ തേങ്ങ.........
ReplyDelete((((((O)))))
((((((O))))) ((((((O))))) ((((((O)))))
ReplyDeleteകൊള്ളാം.
ReplyDeleteഅംബലം വല്ലതുമാണോ ഈ തേങ്ങയടിച്ച് പോകാന്‍ എന്ന സംശയം ബാക്കി
ന്നാ പിന്നെ ഒരു കുരുട് തേങ്ങാ ഞാന്‍ എറിയട്ടേ...... പോട്ടീലാാാാലോ! പോട്ടാത്ത തേങ്ങാ ഭഗവാനു വേണ്ടാത്തതിനാല്‍ ഞാന്‍ തന്നെ അടിച്ച് മാറ്റിയേക്കാം.
ReplyDeleteഎന്‍റെ തെങ്ങിന്‍ തോപ്പിലെ തെങ്ങ എല്ലാം മണ്ടരി പിടിച്ചു നശിച്ചു പോയി- അല്ലെങ്കില്‍ ങ്ങഹാ !!!
ReplyDeletehttp://pcprompt.blogspot.com
ReplyDelete